search the site
 daily menu » rate the banner | guess the city | one on oneforums map | privacy policy | DMCA | news magazine | posting guidelines

Go Back   SkyscraperCity > Asian Forums > India > South > South India Projects > Kerala



Global Announcement

As a general reminder, please respect others and respect copyrights. Go here to familiarize yourself with our posting policy.


Reply

 
Thread Tools
Old March 16th, 2016, 08:38 AM   #461
nithinsplash
Registered User
 
Join Date: Nov 2009
Location: Changanacherry
Posts: 21
Likes (Received): 17

Assumption college, Changanacherry elevated to autonomous status
__________________

Reghu, bijoy liked this post
nithinsplash no está en línea   Reply With Quote

Sponsored Links
Old May 2nd, 2016, 06:15 AM   #462
Vinu86
Registered User
 
Vinu86's Avatar
 
Join Date: Aug 2011
Location: Kottayam/Bangalore
Posts: 902
Likes (Received): 273

Cross posting from Kottayam Cityscapes thread

Quote:
Originally Posted by Vinu86 View Post
വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും വിസ്മയമേകാൻ സയൻസ് സിറ്റി ഒരുങ്ങുന്നു



കുറവിലങ്ങാട്: തിരഞ്ഞെടുപ്പിന്റെ തിരക്കുകളൊന്നും ഇവിടെയില്ല. ബംഗാളികൾ ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികൾ ദക്ഷിണേന്ത്യയിലെ ആദ്യത്തെ സയൻസ് സിറ്റിയുടെ നിർമാണത്തിരക്കിലാണ്. തടസ്സങ്ങളില്ലാതെ മുന്നോട്ടു പോയാൽ ഒന്നര വർഷത്തിനുള്ളിൽ വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും കലവറ തുറക്കുന്ന സയൻസ് സിറ്റിയുടെ ആദ്യഘട്ടം പൂർത്തിയാകും.കൊൽക്കത്ത ആസ്ഥാനമായുള്ള നാഷനൽ കൗൺസിൽ ഫോർ സയൻസ് മ്യൂസിയം, സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം എന്നിവയുടെ മേൽനോട്ടത്തിലുള്ള വിവിധ നിർമാണ ജോലികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. ജോസ് കെ. മാണി എംപിയുടെ ശ്രമഫലമായി രണ്ടുവർഷം മുൻപു കേരളത്തിന് അനുവദിച്ച സയൻസ് സിറ്റിക്കായി കോഴായിലെ ജില്ലാ കൃഷിത്തോട്ടത്തിൽനിന്ന് 30 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ കൈമാറിയിരുന്നു.

ഇവിടെയാണു കെട്ടിടങ്ങൾ ഉൾപ്പെടെയുള്ളവയുടെ നിർമാണം നടക്കുന്നത്. രണ്ടുഘട്ടങ്ങളിലായി സയൻസ് സിറ്റി യാഥാർഥ്യമാകുമ്പോൾ അറിവിന്റെയും വിനോദത്തിന്റെയും അദ്ഭുതത്തിന്റെയും ഇതുവരെ കാണാത്ത കവാടമാണു തുറക്കപ്പെടുക. വാനനിരീക്ഷണ കേന്ദ്രം, സ്പേസ് തിയറ്റർ, പോപ്പുലർ സയൻസ് ഗ്യാലറി, മോഷൻ സിമുലേറ്റർ സംവിധാനമുള്ള ത്രിൽ ഏരിയ, മ്യൂസിക് ഫൗണ്ടൻ, ത്രീഡി തിയറ്റർ, വാട്ടർ തീം പാർക്ക്, ശാസ്ത്രവുമായി ബന്ധപ്പെട്ട പ്രദർശന ഗാലറികൾ തുടങ്ങിയവയൊക്കെയാണ് ആദ്യഘട്ടത്തിൽ ഉണ്ടാക്കുന്നത്. സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ മേൽനോട്ടത്തിൽ സ്പേസ് തിയറ്ററിന്റെ നിർമാണം വേഗത്തിൽ പുരോഗമിക്കുകയാണ്.

ഇവിടെ സ്ഥാപിക്കുന്ന വിവിധതരം ഉപകരണങ്ങൾ വിദേശത്തുനിന്നു ചെയ്യാനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. 16 കോടി രൂപയാണു സ്പേസ് തിയറ്ററിന്റെ നിർമാണച്ചെലവ്. 12 കോടി രൂപയുടെ ഉപകരണങ്ങൾ വാങ്ങും. പ്രത്യേക രീതിയിലാണു സ്പേസ് തിയറ്ററിന്റെ കെട്ടിടം നിർമിക്കുക. ഇരുനൂറ്റൻപതിലേറെ പേർക്ക് ഇരിക്കാനുള്ള സൗകര്യം തിയറ്ററിലുണ്ടാകും. മോഷൻ സിമുലേറ്ററാണ് ഉടൻ നിർമിക്കുന്ന മറ്റൊരു വിഭാഗം. ത്രീഡി സംവിധാനത്തിൽ ലഭ്യമാക്കുന്ന വിവിധ ദൃശ്യങ്ങൾ കാണുമ്പോൾ ഇരിക്കുന്ന കസേര ദൃശ്യത്തിന്റെ ചലനത്തിനനുസരിച്ച് ഇളകുന്ന സംവിധാനമാണിത്.

സയൻസ് സിറ്റിയിലേക്കുള്ള പ്രവേശന കവാടത്തിന്റെയും ഇതിനു സമീപത്തു നിർമിക്കുന്ന ഓപ്പൺ തിയറ്ററിന്റെയും ജോലികളും ആരംഭിച്ചിട്ടുണ്ട്. എംസി റോഡിനോടു ചേർന്നാണു പ്രവേശനകവാടം. വിവിധ പരിപാടികൾ നടത്താൻ സാധിക്കുന്ന വിധത്തിൽ തയാറാക്കുന്ന ഓപ്പൺ ഓഡിറ്റോറിയത്തിൽ ലേസർ ഷോ ഉൾപ്പെടെയുള്ള സംവിധാനം ഉണ്ടാകും. സയൻസ് സിറ്റിയിലേക്കു ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള കൂറ്റൻ ജലസംഭരണിയുടെ നിർമാണവും താമസിയാതെ ആരംഭിക്കും. ശാസ്ത്രനഗരത്തിനുള്ളിലെ റോഡുകളുടെ നിർമാണവും ഉടൻ ആരംഭിക്കും. ഈ രണ്ടു പദ്ധതികൾക്കുമായി പത്തുകോടി രൂപ അനുവദിച്ചിട്ടുണ്ട്. ജലസംഭരണിയുടെ മുകളിൽ പരിസരമാകെ വീക്ഷിക്കാനുള്ള ഒബ്സർവേറ്ററി സ്ഥാപിക്കും. നടപ്പാതകൾ, ചുറ്റുമതിലിനോടു ചേർന്നു നിർമിക്കുന്ന സൈക്കിൾ പാത്ത് എന്നിവയുടെ ടെൻഡർ നടപടികളും വേഗത്തിലാക്കും. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതുകൊണ്ടാണു ജോലികൾ വൈകുന്നത്.

എംസി റോഡിന് അഭിമുഖമായി വരുന്ന പ്രവേശന കവാടത്തിന്റെ രൂപകൽപന നിർവഹിച്ചതു പ്രമുഖ വാസ്തുശിൽപി ശങ്കറാണ്. കേരളീയ വാസ്തുവിദ്യയുടെ സങ്കേതങ്ങൾ പ്രയോജനപ്പെടുത്തിയായിരിക്കും കവാടം നിർമിക്കുക. ഇവിടെ എംസി റോഡിന്റെ നവീകരണ ജോലികളും പുരോഗിക്കുന്നുണ്ട്. കവാടത്തിന്റെ പ്രാഥമിക ജോലികൾ പൂർത്തിയാക്കിയ ശേഷമേ എംസി റോഡിൽ ഈ ഭാഗത്തുള്ള വളവിലെ തുടർജോലികൾ പൂർണതോതിൽ ആരംഭിക്കുകയുള്ളൂ.

നാഷനൽ കൗൺസിൽ ഫോർ സയൻസ് മ്യൂസിയത്തിന്റെ നേതൃത്വത്തിൽ യാഥാർഥ്യമാക്കുന്ന സയൻസ് ഗ്യാലറിക്കു വേണ്ടിയുള്ള കെട്ടിടത്തിന്റെ നിർമാണവും പുരോഗമിക്കുകയാണ്. 4000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടമാണു നിർമിക്കുന്നത് നാല് ഏക്കറിൽ ഉയരുന്ന സയൻസ് ഗാലറിയിൽ 600 ചതുരശ്ര അടി വീതമുള്ള മൂന്നു ഗാലറികൾ, മൊബൈൽ പ്ലാനറ്റോറിയം, ലൈബ്രറി, ഗവേഷണ സംവിധാനം തുടങ്ങിയവ ഉണ്ടാകും.

Source - http://localnews.manoramaonline.com/...ence-city.html
__________________

moncy liked this post
Vinu86 no está en línea   Reply With Quote


Reply

Thread Tools

Posting Rules
You may not post new threads
You may not post replies
You may not post attachments
You may not edit your posts

BB code is On
Smilies are On
[IMG] code is On
HTML code is Off

Related topics on SkyscraperCity


All times are GMT +2. The time now is 05:54 AM.


Powered by vBulletin® Version 3.8.8 Beta 1
Copyright ©2000 - 2016, vBulletin Solutions, Inc.
Feedback Buttons provided by Advanced Post Thanks / Like (Pro) - vBulletin Mods & Addons Copyright © 2016 DragonByte Technologies Ltd.

vBulletin Optimisation provided by vB Optimise (Pro) - vBulletin Mods & Addons Copyright © 2016 DragonByte Technologies Ltd.

SkyscraperCity ☆ In Urbanity We trust ☆ about us | privacy policy | DMCA policy

Hosted by Blacksun, dedicated to this site too!
Forum server management by DaiTengu