അന്താരാഷ്ട്ര നാടകോത്സവം ജനവരി 15 മുതല്‍* തൃശ്ശൂരില്‍*
തൃശ്ശൂര്‍*:കേരള സംഗീത നാടക അക്കാദമി നടത്തുന്ന അഞ്ചാമത് അന്താരാഷ്ട്ര നാടകോത്സവം (ഇറ്റ്*ഫോക്) ജനവരി 15 മുതല്‍* 22 വരെ അക്കാദമിയുടെ വിവിധ വേദികളില്‍* അരങ്ങേറുമെന്ന് ചെയര്‍*മാന്‍* സൂര്യകൃഷ്ണമൂര്*ത്തി, സെക്രട്ടറി ഡോ. പി.വി. കൃഷ്ണന്* നായര്‍* എന്നിവര്‍* പത്രസമ്മേളനത്തില്‍* അറിയിച്ചു. യൂറോപ്യന്‍* തിയ്യറ്റര്‍* മുഖ്യാകര്*ഷകമാകുന്ന നാടകങ്ങളുടെ തിരഞ്ഞെടുപ്പ് പൂര്*ത്തിയായതായി ചെയര്‍*മാന്‍* അറിയിച്ചു. രാവിലെ ഏഴ് മുതല്‍* വൈകിട്ട് ഒമ്പതു വരെയാണ് നാടകാവതരണം. കെ.ടി. മുഹമ്മദ് തിയേറ്റര്‍*, ടൗണ്‍* ഹാള്‍* ഉള്*പ്പെടെ ഏഴ് വേദികളിലായിരിക്കും നാടകാവതരണം, സെമിനാറുകള്‍* എന്നിവ നടത്തുക. പ്രവേശനത്തിന് 100 രൂപ ഫീസ് ഈടാക്കുമെന്നും ചെയര്‍*മാന്‍* വ്യക്തമാക്കി.
റൊമാനിയ, സ്ലൊവേനിയ, ചെക്ക് റിപ്പബ്ലിക്, പോളണ്ട്, ഉസ്ബസ്*ക്കിസ്താന്‍*, ജോര്*ജിയ, ഫ്രാന്*സ്, ഇംഗ്ലണ്ട്, നോര്*വെ എന്നീ രാജ്യങ്ങളില്‍*നിന്നുള്ള നാടകങ്ങളാണ് ഇത്തവണത്തെ 'ഇറ്റ്*ഫോക്കി'ല്‍* അവതരിപ്പിക്കുക. ഇന്ത്യയില്‍*നിന്ന് മഹാരാഷ്ട്ര, അസം, ഡല്*ഹി, കര്*ണ്ണാടക, ഹരിയാന സംസ്ഥാനങ്ങളിലെ 'സമകാലിക ഇന്ത്യന്‍* നാടകവേദിയുടെ പരിച്ഛേദങ്ങള്‍*'ക്കൊപ്പം മലയാളത്തിലെ നാടകങ്ങള്‍* 'മലയാളം തിയേറ്റര്‍* പനോരമ' എന്ന പേരിലും അവതരിപ്പിക്കും. അക്കാദമി സംഘടിപ്പിച്ച സംസ്ഥാന പ്രൊഫഷണല്‍* നാടകമത്സരം, അമച്വര്‍* നാടകമത്സരം, ലഘുനാടക മത്സരം എന്നിവയില്‍*നിന്ന് തിരഞ്ഞെടുത്ത നാടകങ്ങളാണ് മലയാളം തിയറ്റര്‍* പനോരമയില്‍* ഉള്*പ്പെടുന്നത്.
അക്കാദമി സംഘടിപ്പിക്കുന്ന നാടകോത്സവം കേന്ദ്ര സാംസ്*കാരിക വകുപ്പ്, ഐ.സി.സി.ആര്*., കേന്ദ്ര സംഗീത നാടക അക്കാദമി, സൗത്ത് സോണ്‍* കള്‍*ച്ചറല്* സെന്റര്‍* എന്നിവയുമായി സഹകരിച്ചാണ് നടക്കുന്നത്. സെമിനാര്‍*, തിയേറ്റര്‍* വര്*ക്ക്*ഷോപ്പ്, മ്യൂസിക് ക്രോസ് ഓവര്‍* എന്നിവയും അനുബന്ധ പരിപാടികളായി ഉണ്ടാകും. കൂടുതല്‍* വിവരങ്ങള്‍*ക്ക്:
www.theatrefestivalkerala.com
സംഗീത നാടക അക്കാദമി വൈസ് ചെയര്‍*മാന്‍* ടി.എം. അബ്രഹാം, എക്*സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മോഹന്‍* ജി. വെണ്*പുഴശ്ശേരി, എണ്ണയ്ക്കാട് നാരായണന്* കുട്ടി എന്നിവരും പത്രസമ്മേളനത്തില്‍* പങ്കെടുത്തു