തിരുവനന്തപുരത്തുനിന്ന് നാല് പുതിയ എക്*സ&
Published on Jun 30, 2013
തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍*വേ ഡിവിഷനില്‍* പുതിയ സമയപട്ടിക ജൂലായ് ഒന്നുമുതല്‍* നിലവില്‍*വരും.
തിരുവനന്തപുരത്ത് നിന്നാരംഭിക്കുന്ന നാല് എക്*സ്പ്രസ് തീവണ്ടികള്‍*ക്ക് പുറമേ, യാത്രാവണ്ടികളുടെ സമയത്തില്‍* മാറ്റംവന്നിട്ടുണ്ട്.
രണ്ട് എക്*സ്പ്രസ് തീവണ്ടികളും പാസഞ്ചര്‍*, മെമു സര്*വീസുകളും നീട്ടിയിട്ടുണ്ട്. പ്രതിവാര തീവണ്ടികള്‍* പ്രതിദിന സര്*വീസുകളാക്കിയിട്ടുണ്ട്.
പുതിയതായി ആരംഭിക്കുന്ന തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീന്‍* സൂപ്പര്‍*ഫാസ്റ്റ് (22633-22634) ബുധനാഴ്ചകളില്‍* ഉച്ചയ്ക്ക് 2.45ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടും. വെള്ളിയാഴ്ച 2.20ന് നിസാമുദ്ദീനില്‍* എത്തും. വെള്ളിയാഴ്ച 11.50 ന് നിസാമുദ്ദീനില്‍* നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 2.45 ന് തിരുവനന്തപുരത്തെത്തും.
കൊച്ചുവേളി-ലോകമാന്യതിലക് സൂപ്പര്‍*ഫാസ്റ്റ് ദൈ്വവാര എക്*സ്പ്രസ് (22114/22113) തിങ്കള്‍*, വ്യാഴം ദിവസങ്ങളില്‍* പുലര്*ച്ചെ 12.35ന് കൊച്ചുവേളിയില്‍* നിന്ന് പുറപ്പെടും. ലോകമാന്യതിലക് സ്റ്റേഷനില്‍* ചൊവ്വ, വെള്ളി ദിവസങ്ങളില്‍* രാവിലെ 4.10ന് എത്തും. ലോകമാന്യതിലക് ടെര്*മിനലില്* നിന്ന് ചൊവ്വ, ശനി ദിവസങ്ങളില്‍* വൈകിട്ട് 4.55ന് പുറപ്പെടും. ബുധന്‍*, ഞായര്‍* ദിവസങ്ങളില്‍* 8.30ന് കൊച്ചുവേളിയില്‍* എത്തും.
കൊച്ചുവേളി-ചണ്ഡിഗഡ് കേരള സമ്പര്*ക്കക്രാന്തി എക്*സ്പ്രസ് (12217/12218) ആഴ്ചയില്‍* രണ്ടുദിവസമാക്കിയിട്ടുണ്ട്. സര്*വീസ് ആരംഭിക്കുന്ന ദിവസം പിന്നീട് റെയില്‍*വേ അറിയിക്കും.
തിരുനെല്*വേലി-ഹാപ്പ എക്*സ്പ്രസിന്റെ നമ്പര്‍* (12997/12998) എന്നത് 19577/19578 ആക്കി മാറ്റി. നവംബര്‍* ഒന്നുമുതല്‍* ഇത് പ്രാബല്യത്തില്‍*വരും.