SkyscraperCity Forum banner

Kannur (Cannanore) | Projects and Cityscapes

3M views 11K replies 302 participants last post by  VJSH_KNR 
#1 · (Edited by Moderator)
Welcome to kannur, the 'Land of Looms & Lores'


Kannur is a beautiful vibrant city and one of the major industrial & Commercial center in North Malabar. The city is small but really happening. All major home builders from kerala has set foot on its shores.
 
#6,601 ·
The Wonder of Kannur.
The Municipal Jawaharlal Nehru Stadium. This is the first stadium in the world built solely for shop floors or peedika Murikal. The outer side of the entire stadium is so filled with shops that they even forgot to build a single toilet in the stadium for spectators or proper exits from the stadium. There are no proper dressing rooms in the stadium for players. And the shops rented, extended their shop floors to the corridor Veranda intended for public. Surprise of surprises there are no sport activities inside the stadium. How can there be? There is no turf or track inside it since it is permanently dug out every time it is rented out to political meetings or film award and musical nights. Have you ever heard any stadium in the world rented out for these purposes? I have seen many stadia in many places where they are used solely for sport activities with all the space in the stadia reserved for toilets, gymnasium, cafeteria, dressing room for players, dormitory for visiting sport persons from schools and colleges etc. etc., never allowing any shops in the structure. Why did our beloved Municipality waste such a huge and precious space in the heart of the city?
 
#6,608 ·
റോഡ് വീതികൂട്ടാന്* റെയില്*വേ സ്ഥലം വിട്ടുനല്കും
കണ്ണൂര്*: സ്റ്റേഷന്* റോഡ് വീതികൂട്ടാനുള്ള നടപടിക്ക് റെയില്*വേയുടെ പച്ചക്കൊടി. ഫോര്*ട്ട് റോഡുമുതല്* മുനീശ്വരന്* കോവില്* വരെയുള്ള റോഡിന് വീതികൂട്ടുന്നതിനായി സ്ഥലം വിട്ടുനല്കാന്* ധാരണയായി. എന്നാല്*, ഇക്കാര്യം രോഖാമൂലം റെയില്*വേ അറിയിച്ചിട്ടില്ല.
നഗരറോഡ് വികസനത്തിനായി റെയില്*വേയുടെ സഹകരണം അനിവാര്യമാണെന്ന് കളക്ടര്* പി.ബാലകിരണ്* ദക്ഷിണ റെയില്*വേ ജനറല്* മാനേജര്*ക്ക് കത്ത് നല്കിയിരുന്നു. പി.കെ.ശ്രീമതി എം.പി.യാണ് ഈ കത്ത് കൈമാറിയത്. ഭൂമി വിട്ടുനല്*കേണ്ടതിന്റെ അനിവാര്യത അവര്* ജനറല്* മാനേജരെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ ഫലമായാണ് അരക്കിലോമീറ്റര്* നാലുമീറ്റര്* വീതിയില്* സ്ഥലം വിട്ടുനല്കാന്* റെയില്*വേ തീരുമാനിച്ചത്.
ഗതാഗതക്കുരുക്ക് രൂക്ഷമായ മേഖലയാണ് റെയിവേ സ്റ്റേഷനുമുമ്പിലെ റോഡ്. വണ്ടിയിറങ്ങിവരുന്ന യാത്രക്കാര്*ക്ക് ബസ്സുകയറുന്നതിനുപോലുമുള്ള സൗകര്യം ഇവിടെയില്ല. ഒരുബസ് നിര്*ത്തിയാല്* പിന്നെ റോഡ് മുഴുവന്* കുരുക്കാകും. ബസ്*ബേ നിര്*മിക്കുന്നതിനുള്ള സൗകര്യം ഇവിടെയില്ല. റെയില്*വേ സ്ഥലവും കച്ചവടസ്ഥാപനങ്ങളുമാണ് റോഡിന്റെ ഇരുവശവുമുള്ളത്. അതിനാല്* വീതികൂട്ടാനുള്ള മാര്*ഗവുമില്ല. ഈ പ്രശ്*നത്തിനാണ് റെയില്*വേ പരിഹാരമുണ്ടാക്കിയിട്ടുള്ളത്.
നിലവിലെ റോഡ് നാലു
മീറ്റര്* കൂടി വീതികൂട്ടാനുള്ളതാണ് ഇപ്പോഴത്തെ പദ്ധതി. ഇതോടെ ഗതാഗതക്കുരുക്ക് പൂര്*ണമായും മാറും. റെയില്*വേ ഭൂമിയുടെ ഭാഗത്തുള്ള ബങ്കുകള്* മാറ്റുന്നതിന് നേരത്തേ നഗരസഭ നിര്*ദേശം നല്കിയിട്ടുണ്ട്.
 
#6,609 ·
നഗരസൗന്ദര്യവത്കരണം; കാല്*ടെക്*സില്* നവീകരണം തുടങ്ങി

കണ്ണൂര്*: നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കാല്*ടെക്*സില്* നവീകരണപ്രവൃത്തി തുടങ്ങി.
നഗരസഭ ജില്ലാ ആര്*ക്കിടെക്ട് അസോസിയേഷനുമായി ചേര്*ന്നാണ് കാല്*ടെക്*സിലെ സര്*ക്കിള്* നവീകരിക്കുന്നത്. ആര്*ക്കിടെക്ട് അസോസിയേഷന്* തന്നെയാണ് രൂപരേഖ തയ്യാറാക്കിയത്. നഗരസഭാ കൗണ്*സില്* ഇത് അംഗീകരിച്ചു. ഇന്ത്യന്* ഇന്*സ്റ്റിറ്റിയൂട്ട് ഓഫ് ആര്*ക്കിടെക്ട് അസോസിയേഷനിലെ സജോ ജോസഫാണ് രൂപരേഖ തയ്യാറാക്കിയത്.
കാല്*ടെക്*സില്* ഗാന്ധിപ്രതിമയും കലാരൂപങ്ങളും സ്ഥാപിക്കും. സിഗ്നല്* വിളക്കുകള്* മാറ്റി സ്ഥാപിക്കല്*, യാത്രക്കാര്*ക്ക് റോഡ് മുറിച്ചു കടക്കാനുള്ള സൗകര്യമൊരുക്കല്* എന്നിവയും പദ്ധതിയിലുണ്ട്.
നഗരസൗന്ദര്യവത്കരണത്തിന്റെ ഒന്നാംഘട്ട പ്രവര്*ത്തനമെന്ന നിലയിലാണ് കാല്*ടെക്*സില്* പ്രവൃത്തികളാരംഭിച്ചിരിക്കുന്നത്. രണ്ടാംഘട്ടത്തില്* പീതാംബര പാര്*ക്ക് നവീകരിക്കും.
സര്*ക്കാരില്*നിന്ന് ഭരണാനുമതി ലഭിച്ചാലുടന്* നഗരത്തില്* വിവിധയിടങ്ങളില്* ഗതാഗതപരിഷ്*കരണത്തിനുള്ള പ്രവൃത്തികളും നടക്കും.
ഒരാഴ്ചയായി ആരംഭിച്ച പ്രവൃത്തികള്* യുദ്ധകാലാടിസ്ഥാനത്തില്* പൂര്*ത്തീകരിക്കും. ജനവരി രണ്ടാമത്തെ ആഴ്ചയോട് കൂടി കാല്*ടെക്*സിലെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായുള്ള നവീകരണപ്രവര്*ത്തനങ്ങള്* പൂര്*ത്തീകരിക്കുമെന്ന് നഗരസഭാ ഉപാധ്യക്ഷന്* അഡ്വ. ടി.ഒ.മോഹനന്* പറഞ്ഞു.
 
#6,613 ·
Rs 4.6 cr for Kannur Tourism

KANNUR: The central government has allotted Rs 4.6 crore
financial assistance for the development of three main
tourism spots and other various tourism related centres of
Kannur Tourism. District Tourism Promotion Council (DTPC)
sources said the Centre had allocated Rs 90 lakhs each for
the modernization works of Kannur Town Square and
Aralam Farm and Rs 80 lakh to the Chal Beach
modernization.
DTPC sources also said all the construction works would be
completed before June 2015. Town square is a public venue
c lose to the District Head Quarters and the people are used
relax in the evenings. A sum of Rs 90 lakh would be utilized
for the modernization works of pathway, rain houses, sitting
facilities, lightings, FM Radio and the construciton of
compound wall at town square.
Meanwhile, Rs 90 lakh would be used for the construction of
a watch tower, bathrooms, cafteria and other related
modernization works at Aralam Farm for the benefit of
domestic and foreign tourists. Rs 80 lakhs will be used for
the construction of a road for cycling, path way and rain
houses at Chal Beach, Information Department release said.
 
#6,620 ·
കണ്ണൂര്* വിമാനത്താവളം: ഏപ്രണ്* നിര്*മാണം ഫിബ്രവരിയില്* തുടങ്ങും

രണ്ടാംഘട്ട നിര്*മാണപ്രവൃത്തികള്*ക്ക് വേഗമേറി

മട്ടന്നൂര്*: കണ്ണൂര്* വിമാനത്താവളത്തിന്റെ ഏപ്രണ്*നിര്*മാണം ഫിബ്രവരിയില്* തുടങ്ങും.
വിമാനങ്ങള്*ക്ക് പാര്*ക്കുചെയ്യുന്നതിനുള്ള സൗകര്യങ്ങളുടെ ശാസ്ത്രീയ നിര്*മാണമാണിത്. 14 പാര്*ക്കിങ് സ്റ്റാന്*ഡുകളുടെ നിര്*മാണമാണ് നടത്തുന്നത്. ഇതിനുള്ള നടപടിക്രമങ്ങള്* ജനവരിയിലാരംഭിക്കും.
വിമാനത്താവളത്തിന്റെ രണ്ടാഘട്ട നിര്*മാണ പ്രവൃത്തി പുരോഗമിക്കുന്നതോടൊപ്പം ഏപ്രണ്* നിര്*മാണവും ത്വരപ്പെടുത്തും. രണ്ടാംഘട്ടത്തില്* നടക്കുന്ന റെണ്*വേ നിര്*മാണവും ടെര്*മിനല്* നിര്*മാണവും പുരോഗമിക്കുന്നു. ആയിരക്കണക്കിന് തൊഴിലാളികളും നൂതനയന്ത്രങ്ങളും രാപകല്* പണിയെടുക്കുകയാണ്.
3,050 മീറ്റര്* നീളമുള്ള റെണ്*വേ നിര്*മാണത്തിന്റെ ഭാഗമായി ഖനനപ്രവര്*ത്തനങ്ങളും പുരോഗമിക്കുന്നു. 694 കോടി രൂപയുടെ കരാറാണ് ലാര്*സന്* ആന്*ഡ് ട്യൂബ്രോ ലിമിറ്റഡിന് (എല്*.ആന്*ഡ്.ടി.) നല്കിയിട്ടുള്ളത്. മഴക്കാലത്ത് താത്കാലികമായി നിര്*ത്തിവെച്ച റണ്*വേക്കുള്ള മണ്ണുനിരപ്പാക്കല്* പുനാരാരംഭിച്ചിരുന്നു. ഇതിനായി ഖനന പ്രവര്*ത്തനങ്ങള്* നടത്തി ചെങ്കല്ലുള്*പ്പെടെ മാറ്റിയിരുന്നു. ബുള്*ഡോസറുകള്* ഉപയോഗിച്ച് ഖനനപ്രവര്*ത്തനങ്ങള്* ഊര്*ജിതമാക്കുന്നതിന് അധികൃതര്* ശ്രമംതുടങ്ങി. എതാണ്ട് 30 ശതമാനം നിര്*മാണപ്രവര്*ത്തനങ്ങളുടെ പ്രാഥമിക പ്രവര്*ത്തനങ്ങള്* പൂര്*ത്തിയായിട്ടുണ്ട്. അടിസ്ഥാനമൊരുക്കുന്നതിനായി ഭൂമിനിരപ്പാക്കല്*, മണ്ണുമായിബന്ധപ്പെട്ട പ്രവൃത്തി എന്നിവയാണിത്. എല്*. ആന്*ഡ് ടി.യുടെ അടിസ്ഥാനവികസന വിഭാഗമാണ് ഇതിന് ചുക്കാന്* പിടിക്കുന്നത്. റെണ്*വേയുെട നീളം 3,400 മീറ്ററായി വര്*ധിപ്പിക്കുന്നതിന് ഭൂമിയേറ്റെടുക്കല്* നടപടികളും ത്വരഗതിയിലായിട്ടുണ്ട്.
ടെര്*മിനല്*കെട്ടിട നിര്*മാണത്തിനുള്ള 498.69 കോടി രൂപയുടെ കരാര്* പ്രവൃത്തിയാണ് നടക്കുന്നത.് 75,000 ചതുരശ്ര മീറ്റര്* വിസ്തീര്*ണ്ണമുള്ള ടെര്*മിനല്* കെട്ടിടത്തില്* 25,000 ചതുരശ്ര മീറ്റര്* വിസ്തൃതിയുള്ള ഇന്ധനപാടവും 1200 ചതുരശ്ര അടിയുള്ള എ.ടി.സി. ടെക്*നിക്കല്* കെട്ടിടവുമുണ്ടാകും. 18 വിമാനങ്ങളെ ഉള്*ക്കൊള്ളാന്* കഴിയുംവിധമാണ് ടെര്*മിനല്*. പ്രതിവര്*ഷം 4.67 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാന്* കഴിയും. വര്*ഷത്തില്* 60,578 ടണ്* ചരക്കുനീക്കം നടക്കും. 200 ടാക്*സികളും, 700 കാറുകളും 25 ബസ്സുകളും പാര്*ക്ക് ചെയ്യാനാവും. എമിഗ്രേഷന്*, കസ്റ്റംസ് എന്നിവയ്ക്ക് 20 വീതം കൗണ്ടറുകളും 42 ചെക്ക് ഇന്* കൗണ്ടറുകളുമുണ്ടാകും. ഫ്*ളൈ ഓവര്*, റസ്റ്റോറന്റുകള്*, ഡേ കെയര്* സെന്റര്*, വ്യാപാരകേന്ദ്രങ്ങള്* തുടങ്ങിയവ ഉള്*പ്പെടുന്നതാണ് രൂപരേഖ.
അതിനിടെ, വിമാനത്താവളത്തിന്റെ കാലാവസ്ഥ, പരിസ്ഥിതി സംബന്ധികളായ കരാറുകളില്* കേന്ദ്രവകുപ്പുകളും അധികൃതരും കഴിഞ്ഞ ദിവസം ഒപ്പിട്ടു. ഇതോടെ വിമാനത്താവളത്തിനുള്ള സാങ്കേതികാനുമതിക്കുള്ള കടമ്പകള്* പൂര്*ത്തിയായി. ഇതോടെ 2015-ഡിസംബര്* അവസാനത്തോടെ കണ്ണൂരില്* വിമാനമിറക്കാനുള്ള ലക്ഷ്യം മുന്*നിര്*ത്തി, വരുംദിവസങ്ങളില്* നിര്*മാണപ്രവൃത്തികള്* ധൃതഗതിയിലാക്കുന്നതിനായി ശ്രമങ്ങള്* സര്*ക്കാര്* തുടങ്ങും.
 
Top