സൈബര്‍* സിറ്റിയും യാഥാര്*ഥ്യമാകുന്നു
കളമശേരി: കൊച്ചിയുടെ പ്രത്യേകിച്ചു കളമശേരിയുടെ വികസനത്തിനും പതിനായിരങ്ങളുടെ തൊഴിലിനും വഴിതെളിക്കുന്ന സൈബര്‍* സിറ്റിയും യാഥാര്*ഥ്യമാകുന്നു. പദ്ധതിയുടെ നിര്*മാണ പ്രവര്*ത്തനങ്ങള്* അടുത്തയാഴ്ച ആരംഭിക്കും. ഇതിനാവശ്യമായ നിലമൊരുക്കല്‍* പ്രക്രിയ അതിവേഗം മുന്നോട്ടു പോവുന്നു.
എച്ച്എംടിയില്‍* നിന്നു വാങ്ങിയ 70 ഏക്കറില്‍* 2500 കോടിയിലേറെ രൂപ ചെലവഴിച്ചാണു പദ്ധതി നടപ്പിലാക്കുന്നത്. നിക്ഷേപ സാധ്യതകൂടി കണക്കിലെടുക്കുമ്പോള്‍* ഇതു 4000 കോടി രൂപയോളമാകും. മൂന്നു ഘട്ടമായി നിര്*മിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം മൂന്നു വര്*ഷത്തിനകം പൂര്*ത്തിയാക്കും. 60,000 പേര്*ക്കു പ്രത്യക്ഷമായും ഒന്നരലക്ഷം പേര്*ക്കു പരോക്ഷമായും തൊഴില്‍* നല്*കാനാകുമെന്നാണു കമ്പനിയുടെ പ്രതീക്ഷ.
പത്തുവര്*ഷം കൊണ്ടു പദ്ധതി പൂര്*ണമായും യാഥാര്*ഥ്യമാക്കാനാണു ശ്രമം. പദ്ധതി പ്രദേശം പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെതുള്*പ്പെടെ സര്*ക്കാര്* തലത്തിലുള്ള അനുമതികളെല്ലാം ലഭിച്ചുകഴിഞ്ഞു. പദ്ധതിയുടെ മാസ്റ്റര്‍*പ്ളാനിനും അനുമതിയായി. പദ്ധതി സൈബര്‍*സിറ്റി 'കളമശേരി പ്രത്യേക സാമ്പത്തിക മേഖലഎന്നാണ് അറിയപ്പെടുക.
2006 നവംബര്‍* 16നാണ് എച്ച്എംടിയില്‍* നിന്ന് എച്ച്ഡിഐഎല്ലിന്റെ സബ്സിഡിയറി സ്ഥാപനമായ ബ്ളൂസ്റ്റാര്‍* റിയല്‍*റ്റേഴ്സ് ഭൂമി റജിസ്റ്റര്‍* ചെയ്തു വാങ്ങിയത്. ഭൂമി വില്‍*പന സംബന്ധിച്ച് ഉയര്*ന്ന വിവാദങ്ങള്‍*ക്കു വിരാമമാകുകയും ഭൂമി കൈമാറ്റം ഹൈക്കോടതിയും
സുപ്രീംകോടതിയും ശരിവയ്ക്കുകയും ചെയ്തതോടെയാണു പദ്ധതിക്കു വീണ്ടും ജീവന്* വച്ചത്. മൂന്നു വര്*ഷമാണു വിവാദം മൂലം നഷ്ടമായത്.
റസിഡന്*ഷ്യല്*, ഐടി, കൊമേഴ്സ്യല്‍*, ഹോട്ടല്‍* സമുച്ചയങ്ങളും മറ്റ് അടിസ്ഥാന സൌകര്യങ്ങളും ഉള്*പ്പെടുന്നതാണു സൈബര്‍* സിറ്റി. ഒരു കോടി ചതുരശ്ര അടിയിലാണു സൈബര്‍*സിറ്റി ഉയരുന്നത്. ഇതില്‍* 70 ശതമാനവും ഐടി, ഐടി അനുബന്ധ ഉപയോഗങ്ങള്‍*ക്കുള്ള കെട്ടിടങ്ങളാണ്. ഐടി സമുച്ചയത്തില്‍* പത്തുമുതല്‍* 15 നിലകള്‍* വരെയുള്ള ആറുകെട്ടിടങ്ങളും സൈബര്‍*സിറ്റിയുടെ മുഖഛായയായി മാറാവുന്ന 30 നിലകളോടു കൂടിയ ക്രിസ്റ്റല്‍* കെട്ടിടവും ഉണ്ടാകും.
പാര്*പ്പിട മേഖലയില്‍* 16 മുതല്‍* 20 നിലകള്‍* വരെയുള്ള അപ്പാര്*ട്ടുമെന്റുകളാണു രൂപകല്*പന ചെയ്തിട്ടുള്ളത്. 20 നിലകളുള്ള രണ്ടും ഒന്*പതു നിലയുള്ള ഒന്നും അപ്പാര്*ട്ടുമെന്റുകളും അഞ്ചു നിലയുള്ള ഷോപ്പിങ് മാള്‍*, ഏഴു നിലകളിലായി സ്കൂള്‍*, 15 നിലയുള്ള സ്റ്റാര്‍* ഹോട്ടല്‍*, ക്ളബ് ഹൌസ് തുടങ്ങിയവയൊക്കെ കമ്പനി സമര്*പ്പിച്ച ഡവലപ്മെന്റ് പ്ളാനിലുണ്ട്. എല്ലാം ലോക നിലവാരത്തിലായിരിക്കും നിര്*മിക്കുകയെന്നും എച്ച്ഡിഐഎല്‍* ഉറപ്പു നല്*കുന്നു. കൂടാതെ ഹരിത സാങ്കേതിക വിദ്യകള്‍* ഉപയോഗിച്ചു പരിസ്ഥിതിക്കു കോട്ടം വരുത്താതെയാകും അടിസ്ഥാന സൌകര്യവികസനമെന്നും ബന്ധപ്പെട്ടവര്‍* വ്യക്തമാക്കുന്നു.
പദ്ധതി പ്രാവര്*ത്തികമാകുന്നതോടെ കെട്ടിട നികുതിയിനത്തിലും തൊഴില്‍*കരമായും കളമശേരി നഗരസഭയ്ക്കു ചുരുങ്ങിയതു രണ്ടുകോടി പ്രതിവര്*ഷ വരുമാനം ലഭിക്കുമെന്നാണു പ്രതീക്ഷ. മനുഷ്യ വിഭവ ശേഷിയുടെ ഗുണമേന്മയും ടെലിഫോണ്‍* സാന്ദ്രതയും ഓപ്റ്റിക്കല്‍* ഫൈബര്‍* കണക്ടിവിറ്റിയും കുറഞ്ഞ ചെലവുകളുമാണു സൈബര്‍*സിറ്റിയെ ഇവിടേക്ക് ആകര്*ഷിച്ചത്. ഐടി സ്പേസിനുള്ള വിലക്കുറവും മനുഷ്യവിഭവ ശേഷിയുടെ ഉയര്*ന്ന ലഭ്യതയും കണക്കിലെടുത്താണു സൈബര്‍* സിറ്റി കേരളത്തില്‍* സ്ഥാപിക്കാന്‍* മുംബൈ ആസ്ഥാനമായ ഹൌസിങ് ഡവലപ്മെന്റ് ഇന്‍*ഫ്രാസ്ട്രക്ചര്* ലിമിറ്റഡ് തീരുമാനിച്ചത്.
വിവാദങ്ങളില്‍* നഷ്ടമായത് മൂന്നു വര്*ഷം
കളമശേരി: വിവാദങ്ങളും വ്യവഹാരങ്ങളും സൈബര്‍*സിറ്റിയുടെ നിര്*മാണ കാലഘട്ടത്തിന്റെ വിലപ്പെട്ട മൂന്നു വര്*ഷമാണു നഷ്ടമാക്കിയത്. എച്ച്എംടി ഭൂമി കൈമാറ്റം ക്രമവിരുദ്ധമെന്ന് ആദ്യം വെടിപൊട്ടിച്ചതു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്*. ഇതിന്റെ പേരില്‍* 2008 ജനുവരി 15നു നടത്തിയ സൈബര്‍*സിറ്റിയുടെ ശിലാസ്ഥാപന ചടങ്ങില്‍* നിന്നു മുഖ്യമന്ത്രി വിട്ടുനിന്നു. മുഖ്യമന്ത്രിയുടെ ഈ തീരുമാനം സിപിഎമ്മിനുള്ളിലെ ഗ്രൂപ്പ് സമവാക്യങ്ങളെ മാറ്റിയെഴുതി.
മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനൊപ്പം ഉറച്ചുനിന്നിരുന്ന സിപിഎം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍*, മന്ത്രി എളമരം കരീമിനു പിന്തുണ പ്രഖ്യാപിച്ച് ഒൌദ്യോഗിക പക്ഷത്തേക്കു മാറിയതും ഇതോടെയാണ്. തറക്കല്ലിടല്‍* മാറ്റിവയ്ക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യവും ജില്ലാ കമ്മിറ്റി തള്ളിക്കളഞ്ഞിരുന്നു. സ്മാര്*ട് സിറ്റിക്കു മുന്‍*പു സൈബര്‍* സിറ്റി യാഥാര്*ഥ്യമാകുന്നതിനോട് ഒരു വിഭാഗത്തിനുള്ള താല്*പര്യമില്ലായ്മയായിരുന്നു ഈ നീക്കത്തിനു പിന്നിലെന്നും വ്യാഖ്യാനമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ തീരുമാനമാണു സൈബര്‍*സിറ്റി പദ്ധതിപ്രദേശത്തെ പിന്നീടുള്ള രണ്ടുവര്*ഷം വിവാദമയമാക്കിയത്. സൈബര്‍* സിറ്റി പദ്ധതി പ്രദേശത്തെ ചുറ്റുമതിലാണു സമരക്കാരുടെ രോഷം ഏറ്റുവാങ്ങിയത്. മതിലിന്റെ പല ഭാഗവും സമരക്കാര്‍* തകര്*ത്തു.