SkyscraperCity banner

1781 - 1791 of 1791 Posts

·
Travancore
Joined
·
8,882 Posts
 

·
Edward Jeni
Joined
·
4,119 Posts

Steps initiated to acquire land in Cheruvally estate

The government has decided to initiate steps to acquire land for the proposed Sabarimala greenfield international airport to come up on the Cheruvally estate in Kottayam district.
A total of 2,263.18 acres of land need to be acquired from the private estate in the Kottayam-Pathanamthitta border. The proposed airport, the fifth international airport in the State, will be 2.5 km from the Theni-Kottarakara National Highway and close to Erumeli town.
Government should issue notification for the consultant, Louis Berger Consulting Private Limited, to prepare the Detailed Project Report. “We have submitted the files to the government for issuing the notification,” Special Officer for Sabarimala airport V. Thulasidas told The Hindu.
Surveys
Environmental Impact Assessment (EIA), soil survey and other surveys will have to be carried out for getting the mandatory clearance from various ministries of the Union government.

A three-member committee, comprising the then Additional Chief Secretary (Revenue) P.H. Kurien, the then managing director of Kerala State Industrial Development Corporation (KSIDC) M. Beena and the then Pathanamthitta District Collector R. Girija, tasked with site selection had recommended that the Cheruvally estate was the ideal spot.
The estate located on the way to Sabarimala is 136 km from the State capital and 113 km from Kochi.
The estate in Kanjirappally taluk, which is under litigation now, is mostly plain land, situated close to two National Highways and five PWD roads.
“The terrain is good and this will make the job easy for us. The airport can be commissioned in three years,” Mr. Thulasidas, who is also the Managing Director of Kannur International Airprt Limited, said.
In-principle nod
The Cabinet had already given the in-principle approval for the greenfield airport. Besides catering to the needs of travellers in central Travancore, the airport is expected to reduce the heavy traffic on the roads leading to Sabarimala during the pilgrim season and boost overall and tourism development in the region.
“The airport can cater to the strong NoRK population in the region. There is no concern over the air traffic,” Mr. Thulasidas added.
The airport has been proposed in place of the Aranmula airport project, which was dropped following public protest over environmental issues.



 

·
Registered
Joined
·
1,079 Posts
ചിറകുവിരിച്ച് എരുമേലി

കോട്ടയം
: കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി, മണിമല പഞ്ചായത്തുകളിൽ വിസ്തൃതമായ ഹാരിസണ്‍സ് എസ്റ്റേറ്റിന്‍റെ 2263.13 ഏക്കർ (9.16 ച. കി.മീ) സ്ഥലത്ത് ശബരി വിമാനത്താവളം യാഥാർഥ്യമാകാൻ ഒരു പതിറ്റാണ്ടിലേറെ വേണ്ടിവരില്ല. ചെറുവള്ളി തോട്ടമെന്നു കാലങ്ങളായി അറിയപ്പെടുന്ന സ്ഥലം നിലവിൽ ബിഷപ് കെ.പി. യോഹന്നാൻ നേതൃത്വം നൽകുന്ന തിരുവല്ല കേന്ദ്രമായ ഗോസ്പൽ ഫോർ ഏഷ്യ (ബിലീവേഴ്സ് ചർച്ച്) വക അയന ചാരിറ്റബിൾ ട്രസ്റ്റിന്‍റെ കൈവശമാണ്.

തോട്ടം ഏറ്റെടുക്കുന്നതായി സർക്കാർ ഉത്തരവ് വന്നിരിക്കെ ഉടമസ്ഥത സർക്കാരിനാണെന്നും കേസ് നഷ്ടപരിഹാരത്തുക നൽകി ഒത്തുതീർപ്പാക്കി അയന ചാരിറ്റബിൾ ട്രസ്റ്റിൽനിന്ന് ഏറ്റെടുക്കുമെന്നും വ്യക്തം. 2005ലാണ് ഹാരിസണ്‍ കന്പനിയിൽനിന്ന് ബിലീവേഴ്സ് ചർച്ച് തോട്ടം വാങ്ങിയത്. രാജമാണിക്യം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സ്ഥലത്തിന്‍റെ കുത്തകപ്പാട്ടക്കാലാവധി കഴിഞ്ഞുവെന്നാണ് സർക്കാർ വാദം.

തോട്ടം ഏറ്റെടുക്കുന്നതിനു മുന്നോടിയായി സർക്കാർ ആറു മാസം മുൻപ് കോട്ടയം ജില്ലാ കളക്ടർ മുഖേന പാലാ സബ് കോടതിയിൽ അന്യായം ഫയൽ ചെയ്തിരുന്നു.

ഇതു കോടതിയുടെ പരിഗണനയിൽ ഇരിക്കവേയാണു തോട്ടം പൂർണമായി സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. ഇക്കാര്യത്തിൽ എതിർകക്ഷിയായ ഗോസ്പൽ ഫോർ ഏഷ്യയുടെ വിശദീകരണം കോടതി തേടുകയോ വാദം നടക്കുകയോ ചെയ്തിട്ടില്ല. സ്ഥലത്തിന്‍റെ ഉടമ സർക്കാരോ ബിലീവേഴ്സ് ചർച്ചോ എന്നതിൽ കോടതിവിധി വരേണ്ടതുണ്ട്. തോട്ടം ബിലീവേഴ്സിന്‍റേതെന്നു കോടതി കണ്ടെത്തിയാൽ നഷ്ടപരിഹാരം സംബന്ധിച്ചു തുടർ നടപടിയുണ്ടാകണം. സർക്കാരും ബിലീവേഴ്സ് ചർച്ചും തമ്മിൽ ധാരണയുണ്ടാക്കി കേസ് പിൻവലിക്കണം. 2017 ജൂണ്‍ 19നാണ് സർക്കാർ വിമാനത്താവളം പദ്ധതിക്ക് അംഗീകാരം നൽകിയത്. നിർദിഷ്ട വിമാനത്താവളത്തിന്‍റെ ടെക്നോ ഇക്കണോമിക് ഫീസിബിലിറ്റി പഠനവും പരിസ്ഥിതി ആഘാത പഠനവും ലൂയി ബ്ഗർ കണ്‍സൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് നടത്തുന്നത്.

സർക്കാരിനു തടസമില്ല

ചെറുവള്ളി തോട്ടം ബിലീവേഴ്സ് ചർച്ചിന് അവകാശപ്പെട്ടതാണെന്ന് വിധി വന്നാലും ലാൻഡ് അക്വിസിഷൻ സെഷൻ 77 അനുസരിച്ചു പൊതു ആവശ്യത്തിന് നഷ്ടപരിഹാരം നൽകി ഏതുസ്ഥലവും ആരിൽനിന്നുവേണമെങ്കിലും ഏറ്റെടുക്കാൻ സർക്കാരിന് അവകാശമുണ്ടെന്ന് നിയമവിദഗ്ധർ. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമായിരിക്കും ഈ നടപടി.

എരുമേലി തെക്ക്, മണിമല വില്ലേജുകളിൽപ്പെട്ട തോട്ടത്തിന് ഓരോ പ്രദേശത്തെയും താരിഫ് വില മാനദണ്ഡമാക്കാം. അതല്ലെങ്കിൽ ചർച്ചയിലൂടെ നഷ്ടപരിഹാരം നിശ്ചയിക്കാം. സ്ഥലം ഏറ്റെടുക്കുന്നതിനു മുന്നോടിയായി ചെറുവള്ളി തോട്ടം വീണ്ടും അളന്നു വിസ്തൃതി നിശ്ചയിക്കാൻ കോട്ടയം ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ സ്പെഷൽ തഹസീൽദാറെ നിയമിക്കും- പാലാ കോടതിയിൽ സർക്കാർ അന്യായം തയാറാക്കിയ മുൻ പ്ലീഡർ സജി കൊടുവത്തും നിലവിലെ പ്ലീഡർ ഐക് മാണിയും വ്യക്തമാക്കി.

അടുത്തഘട്ടം

ചെറുവള്ളി തോട്ടം ഏറ്റെടുത്തശേഷം കര, വ്യോമ സർവേ നടത്തണം. സാമൂഹ്യ പ്രത്യാഘാത പഠനം, മണ്ണ്പരിശോധന, വിവരശേഖരണം എന്നിവയും വേണം. കേന്ദ്ര വനം, വ്യോമയാന, പരിസ്ഥിതി മന്ത്രാലയങ്ങളുടെ അനുമതിക്കു പുറമെ നെൽവയൽ നീർത്തട സംരക്ഷണ നിയമം, തീരദേശപരിപാലന നിയമം, പരിസ്ഥിതി സംരക്ഷണനിയമം എന്നിവ അനുസരിച്ചുള്ള അനുമതികളും വാങ്ങിയശേഷമേ പ്രവർത്തനങ്ങൾ തുടങ്ങാനാകൂ.

കറിക്കാട്ടൂർ മുതൽ മുക്കട വരെ രണ്ടര കിലോമീറ്റർ റണ്‍വെ ലക്ഷ്യമിടുന്നു. എയർ പോർട്ട് ആസ്ഥാനം മുക്കടയിൽ സ്ഥാപിക്കും. കിടങ്ങൂർ-പൊൻകുന്നം-ചിറക്കടവ്-പഴയിടം വ്യോമറൂട്ടിൽ ലാൻഡിംഗും മണിമല, കങ്ങഴ, കറുകച്ചാൽ, ചിങ്ങവനം റൂട്ടിൽ ടേക് ഓഫുമാണ് ലൂയി ബ്ഗർ മുൻപ് സർക്കാരിനു നൽകിയ പ്ലാനിലുള്ളത്.

ചിറകടിക്കു കാതോർക്കുന്പോൾ...

  • കേരളത്തിലെ അഞ്ചാമത്തെ വിമാനത്താവളം
  • കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾക്ക് നേട്ടം
  • രാജ്യത്തുതന്നെ ഏറ്റവുമധികം പ്രവാസികളുള്ള പ്രദേശം
  • എരുമേലി, ശബരിമല, ഭരണങ്ങാനം, മാരാമണ്‍ തീർഥാടകർക്ക് നേട്ടം
  • കോട്ടയം, പത്തനംതിട്ട ജില്ലകൾക്ക് വൻവികസനസാധ്യത
  • നിരവധി ഓഫീസുകൾ, റോഡുകൾ, പാലങ്ങൾ, വൈദ്യുതി, വെള്ളം
  • തിരുവനന്തപുരം-എരുമേലി ദൂരം 135 കിമീ (റോഡ് മാർഗം)
  • നെടുന്പാശേരി 110 കിലോമീറ്റർ
  • കോട്ടയം 58 കിലോമീറ്റർ
  • പന്പ 45 കിലോമീറ്റർ

അനുകൂലഘടകങ്ങൾ

  • നിർമാണത്തിൽ പ്രാദേശിക എതിർപ്പുകളില്ല- ചെലവ് കുറവ്.
  • ഉറപ്പുള്ള സ്ഥലം-ഉയർന്ന പ്രദേശം, വെള്ളപ്പൊക്കം ബാധിക്കില്ല
  • മണിമലയാറ്റിൽനിന്ന് ജലലഭ്യത
  • രണ്ടര കിലോമീറ്റർ റണ്‍വേ സാധ്യത-വലിയ വിമാനങ്ങൾക്കും എത്താം
  • എരുമേലിയിൽനിന്ന് ദൂരം നാലു കി.മീ.-വിവിധ റോഡുകളുടെ സാമീപ്യം
  • പാരിസ്ഥിതിക തടസമില്ല.

പരിമിതി

  • എസ്റ്റേറ്റിൽ റബർ മരങ്ങളും 500 തൊഴിലാളികളും തോട്ടത്തിലെ ഓഫീസുകളുമുണ്ട്. പള്ളിയും അന്പലവും മോസ്കുമുണ്ട്.
  • പൊന്തൻപുഴ വനം ഭാഗത്തെ റോഡിന് വീതി കൂട്ടുന്നതിൽ നിയമതടസമുണ്ട്.
  • പഴയിടം, വാളക്കയം എന്നിവിടങ്ങളിൽ മണിമലയാറിനു കുറുകെ പുതിയ പാലങ്ങൾ നിർമിക്കണം.
  • മണിമല പാലം വിപുലീകരിക്കണം.
  • തോട്ടത്തിലെ 1.83 ഹെക്ടർ സ്ഥലം എരുമേലി-ചേനപ്പാടി റോഡിന്‍റെ ഭൂമിയാണ്.

Source - ചിറകുവിരിച്ച് എരുമേലി
 

·
Registered
Joined
·
2,274 Posts
Air India service to Kerala to commence from Oct 4
  • Dubai-Kannur service will be available on October 4 and 11
  • Dubai-Kochi service on October 5, 12, and 19
  • Dubai-Thiruvananthapuram on October 6, 13
  • Dubai-Kozhikode service on October 7, 14 and 21
 
1781 - 1791 of 1791 Posts
Top