SkyscraperCity banner

8081 - 8100 of 8140 Posts

·
Registered
Joined
·
273 Posts
Goods yard at Athirampuzha? Is it a move towards shifting goods shed from Kottayam railway station to Athirampuzha? May be in future?
Earlier there was a news regarding shifting of Goods shed from Kottayam to Ettumanoor Station as it will decongest Kottayam station and provide space for building additional platforms.
 

·
Registered
Joined
·
1,079 Posts
Earlier there was a news regarding shifting of Goods shed from Kottayam to Ettumanoor Station as it will decongest Kottayam station and provide space for building additional platforms.
Oh I thought the earlier proposal was to shift the goods shed to Chingavanam. There were some protests and it eventually had to be dropped.
 

·
Registered
Joined
·
1,079 Posts


മുട്ടമ്പലം റെയിൽവേ ഗേറ്റ് ഭാഗത്തെ മണ്ണ് നീക്കുന്നത് അവസാനഘട്ടത്തിലേക്ക്. താമസിയാതെ പൊളിച്ചുനീക്കുന്ന തുരങ്കവും കാണാം

Read more at https://www.mathrubhumi.com/kottayam/news/17mar2020-1.4621673
 

·
Registered
Joined
·
99 Posts
Railway seeks special permission during lockdown to start works for doubling Ettumanoor-Chingavanam track.

റെയിൽവേ പദ്ധതികൾ: പ്രത്യേക അനുമതി തേടാൻ നീക്കം
കൊച്ചി∙ലോക്ഡൗൺ മൂലം പ്രതിസന്ധിയിലായ റെയിൽവേ പദ്ധതികൾ പുനരാരംഭിക്കാൻ റെയിൽവേ സംസ്ഥാന സർക്കാരിന്റെ പ്രത്യേക അനുമതി തേടും. ഏറ്റുമാനൂർ–ചിങ്ങവനം പാത ഇരട്ടിപ്പിക്കലും ഹരിപ്പാട്–അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട അടിപ്പാതകളുടെ നിർമാണം, തിരുവനന്തപുരം– കന്യാകുമാരി പാത ഇരട്ടിപ്പിക്കൽ എന്നിവയാണു മുടങ്ങിയിരിക്കുന്നത്.
കോട്ടയം വഴിയുളള പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഏറ്റുമാനൂർ–ചിങ്ങവനം സെക്‌ഷനിലെ പണികളാണു നടന്നിരുന്നത്. ഇതിൽ കൊടൂരാറിനു കുറുകേയുളള പാലത്തിന്റെ പൈലിങ് ജോലികൾക്കും കോട്ടയത്തു തുരങ്കങ്ങൾക്കു സമീപം പാറ പൊട്ടിക്കുന്നതിനും കൂടുതൽ തൊഴിലാളികളുടെ ആവശ്യമില്ല. മെഷീൻ സഹായത്തോടെയാണ് ഇവ ചെയ്യുന്നത്. ഇതിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു കോട്ടയം കലക്ടർക്കു റെയിൽവേ കഴിഞ്ഞ ദിവസം കത്തു നൽകിയിരുന്നു. അമ്പലപ്പുഴ–ഹരിപ്പാട് രണ്ടാം പാത നിർമാണം പൂർത്തിയായെങ്കിലും അടിപ്പാതകളുടെ നിർമാണം കഴിയാത്തതിനാൽ ഇരട്ടപ്പാത കമ്മിഷൻ ചെയ്തിട്ടില്ല. അടിപ്പാതകൾ നിർമിക്കുന്ന ജോലി സെപ്റ്റംബറിലാണു പൂർത്തിയാക്കേണ്ടത്. ലോക്ഡൗൺ മൂലം പണികൾ നടക്കുന്നില്ല.
വൈറ്റില മേൽപ്പാല നിർമാണത്തിന് ഇളവുകളോടെ സംസ്ഥാന സർക്കാർ പ്രത്യേക അനുമതി നൽകിയതിനെ തുടർന്നു ഇന്നലെ നിർമാണം പുനരാരംഭിച്ചിട്ടുണ്ട്. ഇതേ മാതൃകയിൽ റെയിൽവേ പദ്ധതികൾക്കു ലോക്ഡൗൺ ഇളവുകളോടെ അനുമതി നൽകണമെന്നാണു റെയിൽവേ ആവശ്യം. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം തൊഴിലാളികൾ അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും ചെയ്യുന്നുണ്ടെന്നു കരാറുകാരും റെയിൽവേയും ഉറപ്പാക്കും. കോട്ടയം പാത ഇരട്ടിപ്പിക്കൽ 2021 നവംബറിൽ പൂർത്തിയാക്കാനാണു റെയിൽവേ ലക്ഷ്യമിട്ടിരിക്കുന്നത്.


Read more at: റെയിൽവേ പദ്ധതികൾ: പ്രത്യേക അനുമതി തേടാൻ നീക്കം
 

·
Registered
Joined
·
507 Posts
റെയിൽവേ സ്റ്റേഷനിൽ മൾട്ടിലെവൽ പാർക്കിങ് സമുച്ചയം; പദ്ധതി ജോസ് കെ.മാണി എംപിയുടെ ശ്രമഫലം...

കോട്ടയം ∙ റെയിൽവേ സ്റ്റേഷനിൽ ഇരുചക്രവാഹനങ്ങൾക്കായി ഒരുക്കിയ മൾട്ടിലെവൽ പാർക്കിങ് സമുച്ചയം പൂർത്തിയാകുന്നു. 20 കോടി രൂപയുടെ വികസന പദ്ധതികളുടെ ഭാഗമായാണ് സമുച്ചയം. ജോസ് കെ.മാണി എംപിയുടെ ശ്രമഫലമായാണ് പദ്ധതി നടപ്പായത്. പഴയ പാർക്കിങ് ഏരിയയിൽ 3 നിലകളിലായാണ് സമുച്ചയം...

ഓരോ നിലയിലും 650 ചതുരശ്ര അടി വീതമുണ്ട്. 250 ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യാം. ഇരുമ്പ് ഗർഡറുകളും ഷീറ്റുകളും ഉപയോഗിച്ച് നിർമിക്കുന്നതിനാൽ പിന്നീട് അഴിച്ച് മാറ്റി പുനസ്ഥാപിക്കാനും സാധിക്കും..കുടുംബശ്രീക്കാണ് സുരക്ഷാ ചുമതല. ലോക്ഡൗൺ തീരുന്നതനുസരിച്ച് ഉദ്ഘാടനം നടത്താനാണ് റെയിൽവേയുടെ തീരുമാനം....


Read more at: റെയിൽവേ സ്റ്റേഷനിൽ മൾട്ടിലെവൽ പാർക്കിങ് സമുച്ചയം; പദ്ധതി ജോസ് കെ.മാണി എംപിയുടെ ശ്രമഫലം


...
 

·
Registered
Joined
·
47 Posts
Hi friends. Been a while
Any news about the Semi high speed rail corridor?

If anyone has access to getting the submitted DPR, we can learn more I guess
 

·
Registered
Joined
·
1,079 Posts
Hi friends. Been a while
Any news about the Semi high speed rail corridor?

If anyone has access to getting the submitted DPR, we can learn more I guess
Hi Rameez,

There are full fledged discussions going on in the below SSC forum -

 

·
Registered
Joined
·
1,079 Posts
റെയിൽവേ ഗുഡ്‌സ്‌ഷെഡ് ഭാഗത്തെ നിർമാണം പുനരാരംഭിച്ചു

കോട്ടയം
: റെയിൽവേസ്റ്റേഷന്റെ ഗുഡ്‌സ്‌ഷെഡ് ഭാഗത്തെ നിർമാണം പുനരാരംഭിച്ചു. കൊറോണയെത്തുടർന്ന് രണ്ടുമാസം നിർത്തിവെച്ചിരുന്നു. ഗുഡ്സ് പ്ളാറ്റ്ഫോമിന്റെ നിർമാണമാണ് പുനരാരംഭിച്ചത്. ശേഷം ഗുഡ്‌സ്‌ഷെഡ്‌ റോഡിൽനിന്ന് സ്റ്റേഷനിലേക്ക് രണ്ടാമതൊരു പ്രവേശനകവാടവും നിർമിക്കും.

നിലവിലുള്ള മൂന്ന് പ്ലാറ്റ്‌ഫോമുകളും പുതിയ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കും. ഗുഡ്‌സ്‌ഷെഡ്‌ റോഡിൽനിന്ന‌് സ്റ്റേഷനിലേക്ക‌് രണ്ടാമതൊരു പ്രവേശനകവാടവും ഇതോടൊപ്പം നിർമിക്കും. ടിക്കറ്റ്‌ കൗണ്ടർ ഉൾപ്പെടെയാകും രണ്ടാംകവാടം തുറക്കുന്നത്‌.

നിലവിൽ യാത്രക്കാരിൽ ഭൂരിഭാഗവും നാഗമ്പടം ഭാഗത്തുനിന്നാണ്‌ സ്റ്റേഷനിൽ എത്തുന്നത്‌. ഇവരുടെ ബുദ്ധിമുട്ട് മനസിലാക്കിയാണ് ഇവിടെ പുതിയ കവാടം നിർമിക്കുന്നത്. വാഹനപാർക്കിങ് സംവിധാനവും ഉണ്ടാവും. ഇതിന്‌ സമീപത്തായി 2.5 ഏക്കറോളം സ്ഥലം റെയിൽവേയ്ക്കുണ്ട‌്. അവിടെയാകും പാർക്കിങ് സൗകര്യം. മെമുവിനായി പ്രത്യേക ട്രാക്ക്‌ നിർമിക്കും. ഇവിടെ ശബരിമല തീർഥാടകർക്കായി പ്രത്യേക കോംപ്ലക്സ്, ശീതീകരിച്ച കാത്തിരിപ്പ് മുറി എന്നിവയും സജ്ജീകരിക്കും.

Source - റെയിൽവേ ഗുഡ്‌സ്‌ഷെഡ് ഭാഗത്തെ നിർമാണം പുനരാരംഭിച്ചു
 

·
Registered
Joined
·
1,079 Posts
റെയിൽപ്പാത ഇരട്ടിപ്പിക്കൽ ജോലികൾ നീളും

കോട്ടയം: കോവിഡ് ലോക്ക് ഡൗണിൽ റെയിൽപ്പാത ഇരട്ടിപ്പിക്കൽ ജോലികൾ പ്രതീക്ഷിച്ചതിലും ഒരു വർഷംകൂടി മുന്നോട്ടുപോയേക്കും. ഡിസംബറോടെ പണി തീർക്കാനുള്ളശ്രമം ലോക്ക് ഡൗണും മഴക്കാലവും വന്നതോടെ നടക്കാനിടയില്ല. മണ്ണുപണി വൈകുന്ന സാഹചര്യത്തിൽ കോണ്‍ക്രീറ്റിംഗിനും താമസം വരും. പാലങ്ങളുടെയും പ്ലാറ്റ്ഫോമുകളുടെയും പണി ഇക്കൊല്ലം പൂർത്തിയാക്കാനാണ് ശ്രമം.

കോട്ടയം റെയിൽവെ സ്റ്റേഷൻ ഗുഡ്സ് ഷെഡ്ഡിനുസമീപം പുതിയ പ്ലാറ്റ്ഫോം പണി തുടങ്ങി. നീലിമംഗലത്തിനും ഏറ്റുമാനൂരിനുമിടയിൽ പാലങ്ങളുടെ പണി പുരോഗമിക്കുന്നു. കൊടൂരാറിനുസമീപം പാലംപണി പകുതിഘട്ടത്തിലെത്തി. കഞ്ഞിക്കുഴി മേൽപ്പാലത്തിനുതാഴെ മണ്ണിടിച്ചിൽ ഒഴിവാക്കാൻ സംരക്ഷണവലയിൽ കല്ലുനിറച്ച് സുരക്ഷാസംവിധാനം ഒരുക്കും.

റബർ ബോർഡിനുസമീപം വാട്ടർ പൈപ്പ് മാറ്റി സ്ഥാപിച്ചശേഷം പുതിയപാലത്തിന്‍റെ പണി ഉടൻ തുടങ്ങും. കോട്ടയം നാഗന്പടം ഹോമിയോ ആശുപത്രിക്കുസമീപം മണ്ണുനീക്കം ചെയ്തു വീതി കൂട്ടണം.

കുമാരനല്ലൂർ സ്റ്റേഷനിൽ പ്ലാറ്റ് ഫോമിന്‍റെയും കാരിത്താസ് മേൽപ്പാലത്തിന്‍റെയും നിർമാണം പുരോഗമിക്കുന്നു. കോട്ടയം-ചിങ്ങവനം റൂട്ടിലും പണികൾ നീങ്ങുന്നു. പാലങ്ങളുടെയും പ്ലാറ്റ്ഫോമുകളുടെയും പണി തീർന്നതിനുശേഷം മണ്ണുനീക്കം ചെയ്യലിനും ഇരട്ടപ്പാളം സ്ഥാപിക്കലിനുംമാത്രം ആറുമാസം വേണ്ടിവരുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.

Source - റെയിൽപ്പാത ഇരട്ടിപ്പിക്കൽ ജോലികൾ നീളും
 

·
Registered
Joined
·
1,079 Posts
ചിറകുവിരിച്ച് എരുമേലി

കോട്ടയം
: കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി, മണിമല പഞ്ചായത്തുകളിൽ വിസ്തൃതമായ ഹാരിസണ്‍സ് എസ്റ്റേറ്റിന്‍റെ 2263.13 ഏക്കർ (9.16 ച. കി.മീ) സ്ഥലത്ത് ശബരി വിമാനത്താവളം യാഥാർഥ്യമാകാൻ ഒരു പതിറ്റാണ്ടിലേറെ വേണ്ടിവരില്ല. ചെറുവള്ളി തോട്ടമെന്നു കാലങ്ങളായി അറിയപ്പെടുന്ന സ്ഥലം നിലവിൽ ബിഷപ് കെ.പി. യോഹന്നാൻ നേതൃത്വം നൽകുന്ന തിരുവല്ല കേന്ദ്രമായ ഗോസ്പൽ ഫോർ ഏഷ്യ (ബിലീവേഴ്സ് ചർച്ച്) വക അയന ചാരിറ്റബിൾ ട്രസ്റ്റിന്‍റെ കൈവശമാണ്.

തോട്ടം ഏറ്റെടുക്കുന്നതായി സർക്കാർ ഉത്തരവ് വന്നിരിക്കെ ഉടമസ്ഥത സർക്കാരിനാണെന്നും കേസ് നഷ്ടപരിഹാരത്തുക നൽകി ഒത്തുതീർപ്പാക്കി അയന ചാരിറ്റബിൾ ട്രസ്റ്റിൽനിന്ന് ഏറ്റെടുക്കുമെന്നും വ്യക്തം. 2005ലാണ് ഹാരിസണ്‍ കന്പനിയിൽനിന്ന് ബിലീവേഴ്സ് ചർച്ച് തോട്ടം വാങ്ങിയത്. രാജമാണിക്യം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സ്ഥലത്തിന്‍റെ കുത്തകപ്പാട്ടക്കാലാവധി കഴിഞ്ഞുവെന്നാണ് സർക്കാർ വാദം.

തോട്ടം ഏറ്റെടുക്കുന്നതിനു മുന്നോടിയായി സർക്കാർ ആറു മാസം മുൻപ് കോട്ടയം ജില്ലാ കളക്ടർ മുഖേന പാലാ സബ് കോടതിയിൽ അന്യായം ഫയൽ ചെയ്തിരുന്നു.

ഇതു കോടതിയുടെ പരിഗണനയിൽ ഇരിക്കവേയാണു തോട്ടം പൂർണമായി സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. ഇക്കാര്യത്തിൽ എതിർകക്ഷിയായ ഗോസ്പൽ ഫോർ ഏഷ്യയുടെ വിശദീകരണം കോടതി തേടുകയോ വാദം നടക്കുകയോ ചെയ്തിട്ടില്ല. സ്ഥലത്തിന്‍റെ ഉടമ സർക്കാരോ ബിലീവേഴ്സ് ചർച്ചോ എന്നതിൽ കോടതിവിധി വരേണ്ടതുണ്ട്. തോട്ടം ബിലീവേഴ്സിന്‍റേതെന്നു കോടതി കണ്ടെത്തിയാൽ നഷ്ടപരിഹാരം സംബന്ധിച്ചു തുടർ നടപടിയുണ്ടാകണം. സർക്കാരും ബിലീവേഴ്സ് ചർച്ചും തമ്മിൽ ധാരണയുണ്ടാക്കി കേസ് പിൻവലിക്കണം. 2017 ജൂണ്‍ 19നാണ് സർക്കാർ വിമാനത്താവളം പദ്ധതിക്ക് അംഗീകാരം നൽകിയത്. നിർദിഷ്ട വിമാനത്താവളത്തിന്‍റെ ടെക്നോ ഇക്കണോമിക് ഫീസിബിലിറ്റി പഠനവും പരിസ്ഥിതി ആഘാത പഠനവും ലൂയി ബ്ഗർ കണ്‍സൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് നടത്തുന്നത്.

സർക്കാരിനു തടസമില്ല

ചെറുവള്ളി തോട്ടം ബിലീവേഴ്സ് ചർച്ചിന് അവകാശപ്പെട്ടതാണെന്ന് വിധി വന്നാലും ലാൻഡ് അക്വിസിഷൻ സെഷൻ 77 അനുസരിച്ചു പൊതു ആവശ്യത്തിന് നഷ്ടപരിഹാരം നൽകി ഏതുസ്ഥലവും ആരിൽനിന്നുവേണമെങ്കിലും ഏറ്റെടുക്കാൻ സർക്കാരിന് അവകാശമുണ്ടെന്ന് നിയമവിദഗ്ധർ. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമായിരിക്കും ഈ നടപടി.

എരുമേലി തെക്ക്, മണിമല വില്ലേജുകളിൽപ്പെട്ട തോട്ടത്തിന് ഓരോ പ്രദേശത്തെയും താരിഫ് വില മാനദണ്ഡമാക്കാം. അതല്ലെങ്കിൽ ചർച്ചയിലൂടെ നഷ്ടപരിഹാരം നിശ്ചയിക്കാം. സ്ഥലം ഏറ്റെടുക്കുന്നതിനു മുന്നോടിയായി ചെറുവള്ളി തോട്ടം വീണ്ടും അളന്നു വിസ്തൃതി നിശ്ചയിക്കാൻ കോട്ടയം ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ സ്പെഷൽ തഹസീൽദാറെ നിയമിക്കും- പാലാ കോടതിയിൽ സർക്കാർ അന്യായം തയാറാക്കിയ മുൻ പ്ലീഡർ സജി കൊടുവത്തും നിലവിലെ പ്ലീഡർ ഐക് മാണിയും വ്യക്തമാക്കി.

അടുത്തഘട്ടം

ചെറുവള്ളി തോട്ടം ഏറ്റെടുത്തശേഷം കര, വ്യോമ സർവേ നടത്തണം. സാമൂഹ്യ പ്രത്യാഘാത പഠനം, മണ്ണ്പരിശോധന, വിവരശേഖരണം എന്നിവയും വേണം. കേന്ദ്ര വനം, വ്യോമയാന, പരിസ്ഥിതി മന്ത്രാലയങ്ങളുടെ അനുമതിക്കു പുറമെ നെൽവയൽ നീർത്തട സംരക്ഷണ നിയമം, തീരദേശപരിപാലന നിയമം, പരിസ്ഥിതി സംരക്ഷണനിയമം എന്നിവ അനുസരിച്ചുള്ള അനുമതികളും വാങ്ങിയശേഷമേ പ്രവർത്തനങ്ങൾ തുടങ്ങാനാകൂ.

കറിക്കാട്ടൂർ മുതൽ മുക്കട വരെ രണ്ടര കിലോമീറ്റർ റണ്‍വെ ലക്ഷ്യമിടുന്നു. എയർ പോർട്ട് ആസ്ഥാനം മുക്കടയിൽ സ്ഥാപിക്കും. കിടങ്ങൂർ-പൊൻകുന്നം-ചിറക്കടവ്-പഴയിടം വ്യോമറൂട്ടിൽ ലാൻഡിംഗും മണിമല, കങ്ങഴ, കറുകച്ചാൽ, ചിങ്ങവനം റൂട്ടിൽ ടേക് ഓഫുമാണ് ലൂയി ബ്ഗർ മുൻപ് സർക്കാരിനു നൽകിയ പ്ലാനിലുള്ളത്.

ചിറകടിക്കു കാതോർക്കുന്പോൾ...

  • കേരളത്തിലെ അഞ്ചാമത്തെ വിമാനത്താവളം
  • കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾക്ക് നേട്ടം
  • രാജ്യത്തുതന്നെ ഏറ്റവുമധികം പ്രവാസികളുള്ള പ്രദേശം
  • എരുമേലി, ശബരിമല, ഭരണങ്ങാനം, മാരാമണ്‍ തീർഥാടകർക്ക് നേട്ടം
  • കോട്ടയം, പത്തനംതിട്ട ജില്ലകൾക്ക് വൻവികസനസാധ്യത
  • നിരവധി ഓഫീസുകൾ, റോഡുകൾ, പാലങ്ങൾ, വൈദ്യുതി, വെള്ളം
  • തിരുവനന്തപുരം-എരുമേലി ദൂരം 135 കിമീ (റോഡ് മാർഗം)
  • നെടുന്പാശേരി 110 കിലോമീറ്റർ
  • കോട്ടയം 58 കിലോമീറ്റർ
  • പന്പ 45 കിലോമീറ്റർ

അനുകൂലഘടകങ്ങൾ
  • നിർമാണത്തിൽ പ്രാദേശിക എതിർപ്പുകളില്ല- ചെലവ് കുറവ്.
  • ഉറപ്പുള്ള സ്ഥലം-ഉയർന്ന പ്രദേശം, വെള്ളപ്പൊക്കം ബാധിക്കില്ല
  • മണിമലയാറ്റിൽനിന്ന് ജലലഭ്യത
  • രണ്ടര കിലോമീറ്റർ റണ്‍വേ സാധ്യത-വലിയ വിമാനങ്ങൾക്കും എത്താം
  • എരുമേലിയിൽനിന്ന് ദൂരം നാലു കി.മീ.-വിവിധ റോഡുകളുടെ സാമീപ്യം
  • പാരിസ്ഥിതിക തടസമില്ല.

പരിമിതി
  • എസ്റ്റേറ്റിൽ റബർ മരങ്ങളും 500 തൊഴിലാളികളും തോട്ടത്തിലെ ഓഫീസുകളുമുണ്ട്. പള്ളിയും അന്പലവും മോസ്കുമുണ്ട്.
  • പൊന്തൻപുഴ വനം ഭാഗത്തെ റോഡിന് വീതി കൂട്ടുന്നതിൽ നിയമതടസമുണ്ട്.
  • പഴയിടം, വാളക്കയം എന്നിവിടങ്ങളിൽ മണിമലയാറിനു കുറുകെ പുതിയ പാലങ്ങൾ നിർമിക്കണം.
  • മണിമല പാലം വിപുലീകരിക്കണം.
  • തോട്ടത്തിലെ 1.83 ഹെക്ടർ സ്ഥലം എരുമേലി-ചേനപ്പാടി റോഡിന്‍റെ ഭൂമിയാണ്.

Source - ചിറകുവിരിച്ച് എരുമേലി
 

·
Registered
Joined
·
507 Posts
The three active tenders(hopefully the last three) for doubling track b/w ETM and CGV
1Tenders: 22667912 Doubling Of Track Between Kuruppantara And Chingavanam. Proposed Construction Of New Bridges (Viaduct) Between Kottayam And Chingavanam. Br. No.254 From Ch: 66411.70 To Ch: 66549.4 (5 X 24.40 M Psc U Girder), Br. No. 256 From Ch.66307.70 To Ch.66390.30 3 X24.40 M Psc U Girder) , Br No.266 From Ch.64234.74 To Ch.64565.26 (12X24.40 M Psc U Girder )And Br. 271 From Ch.63319.86 To Ch.63540.14 8 X24.40 M Psc U Girder ) For Down Line Between Kottayam And Chingavanam Stations. Bidding Type Normal Tender .
Get Tenders Rs 500/- + 18.00% GST.
34,13,96,319.00
Due Date :
16/07/2020
KERALA
2Tenders: 22667906 Doubling Of Track Between Kuruppantara And Chingavanam. Proposed Construction Of New Bridges (Viaduct) Between Ettumanur And Kottayam. Br. No. 310 A From Ch: 55597 To Ch: 55854 (9 X 24.40 M Psc U Girder), Br. No.302 A From Ch.57298 To Ch.57390 (3 X24.40 M Psc U Girder), Br No.301 A From Ch.57404 To Ch.57654(8X24.40 M Psc U Girder & 1X 15.50 M Psc U Girder),Br. No. 295 A From Ch. 58243 To Ch.58293 (1 X24.40 M Psc U Girder &1X9.15M Psc Slab) , Br No. 294 A From Ch. 58299 To Ch. 58481 (6 X24.40 M Psc U Girder & 1X 6.10 M Psc Slab ) And Br. No. 293 A From Ch. 58516 To Ch. 58690 ( 6X 24.40 M Psc U Girder ) For Down Line Between Ettumanur And Kottayam Stations. Bidding Type Normal Tender .
Get Tenders Rs 500/- + 18.00% GST.
46,17,03,887.00
Due Date :
16/07/2020
KERALA
3Tenders: 22547021 Doubling Of Track Between Kuruppantara And Chingavanam. Proposed Manual Linking Of Track, Insertion Of Ballast, Transportation Of P.Way Materials, Welding Of Track, Modification Of Level Crossings Etc.Between Ettumanur (Excl.) And Kottayam(Excl.) Stations. Bidding Type Normal Tender .
Get Tenders Rs 500/- + 18.00% GST.
7,23,52,956.00
Due Date :
03/07/2020
KERALA
Source:Track Doubling Online Tender , Track Doubling Tender Product,Track Doubling Tender Project,e-Tenders,Track Doubling Municipal Corporation Tender,Track Doubling Tender News : TradeReader.com

 

·
Registered
Joined
·
507 Posts
Another Delhi train Kochuveli- Deharadune is diverting via ALLP. Kottayam losing another train after Rajadhani....after 80% of the tracks are doubled, still, we are treating like this.TVC operation team has to change a lot. Moreover, JKM is not active now.
 

·
Registered
Joined
·
507 Posts
image3
Rock cutting for Kottayam-Chingavanam doubling apace
‘50% of critical work completed during lockdown’

Rock cutting work is progressing on 700 metres near the Kottayam tunnel on the Kottayam-Chingavanam railway route for laying the new double line during the lockdown.
Availability of labourers and reduced number of services have come in handy for contractors and the construction wing of Railways to execute the work. “We have been able to complete 50% of the critical work during the period,” a top official of the construction wing told The Hindu.

The diversion to the new line will start immediately after the Kottayam railway station. The limited clearance had forced Railways to abandon the tunnels and to go for a 700-metre open cutting of the rock and to construct two rail overbridges (ROBs).

One of the ROBs on KK Road above the cutting had already been completed and work on the second ROB at Kottayam railway station is under way. The track formation will be as per the normal procedures despite the rocky bottom. Side drains will also be constructed.

16.5 km remains
The work is related to the doubling of the 18-km Ettumanur-Kottayam and Kottayam-Chingavanam corridors. The yards at the Ettumanur and Chingavanam stations had been upgraded and doubling of only 16.5 km needs to be done.

The other works related to doubling were going on as per schedule, the official said. Seven contractors had been roped in for the ₹250-crore doubling work that is expected to be completed by December 2021.

Six viaducts
Tenders for six viaducts on the Ettumanur-Kottayam-Chingavanam corridor were opened on July 16 and scrutiny is on to award the work. Four major bridges on the stretch is another challenge. Three bridges are in Kottayam-Ettumanur reach and one on Ettumanur-Chingavanam stretch. Another ROB is also being constructed at Pakkil on the Kottayam-Chingavanam stretch.

Once the 16.5-km stretch is commissioned as per the revised target, the 114-km Kayamkulam Junction-Ernakulam stretch via Kottayam and in turn the entire 620-km Thiruvananthapuram Central-Mangaluru Junction stretch will become double line.

Source:Rock cutting for Kottayam-Chingavanam doubling apace
 

·
Registered
Joined
·
1,079 Posts
ലുലു ഹൈപ്പർമാർക്കറ്റ് ഒരു വർഷത്തിനുള്ളിൽ കോട്ടയത്തെന്ന് യൂസഫലി

ദുബായ് ∙ ലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റ് ഒരു വർഷത്തിനുള്ളിൽ കോട്ടയത്ത് ആരംഭിക്കുമെന്ന് ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കി. ഇതിനായി വിവിധ ഇടങ്ങളിൽ സ്ഥലം അന്വേഷിക്കുന്നത് ഉൾപ്പെടെയുള്ള പ്രാരംഭ പ്രവർത്തനങ്ങൾ സജീവമായിട്ടുണ്ട്.

കേരളത്തിൽ അഞ്ചിടത്ത് ഹൈപ്പർമാർക്കറ്റ് ആരംഭിക്കുന്നതിൽ പ്രധാന ഇടമായിട്ടാണ് കോട്ടയത്തെ കാണുന്നത്.

മധ്യതിരുവിതാംകൂറിലെ ആദ്യത്തെ ലുലു ഹൈപ്പർമാർക്കറ്റാവും ഇത്. കോട്ടയം, പത്തനംതിട്ട ജില്ലകളെ ഉദ്ദേശിച്ച് ആരംഭിക്കുന്ന സ്ഥാപനത്തിൽ പാലാ, തിരുവല്ല, ചെങ്ങന്നൂർ, അടൂർ പ്രദേശങ്ങളിൽ നിന്നും ആലപ്പുഴയുടെ കിഴക്കൻ പ്രദേശങ്ങളിൽ നിന്നും ഉള്ളവരും എത്തുമെന്നാണ് പ്രതീക്ഷ.

ഇവിടങ്ങളിലെ ശക്തമായ പ്രവാസി സാന്നിധ്യവും ഗുണകരമാകും.

കോവിഡ് മൂലം നാട്ടിലേക്കു മടങ്ങിയ പ്രവാസികളുടെ പ്രാതിനിധ്യം സ്റ്റാഫ് നിയമനത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

Source - ലുലു ഹൈപ്പർമാർക്കറ്റ് ഒരു വർഷത്തിനുള്ളിൽ കോട്ടയത്തെന്ന് യൂസഫലി
 
8081 - 8100 of 8140 Posts
Top